ഒന്നാം സൌഹൃദം :
====================
പ്രണയത്തിന്റെ പൊള്ളലേറ്റവന്‍
ഇന്നൊരു മഞ്ഞു കട്ടയുടെ
തെളിഞ്ഞ സ്നേഹത്തിലേക്ക്
സ്വതന്ത്രനായവന്.
രണ്ടാം സൌഹൃദം :
=============
പ്രണയവും സൌഹൃദവും അല്ലാതെ
നമുക്കിടയില്‍
നിര്‍വ്വചിക്കപ്പെടാത്ത ഇടമുണ്ടെന്നു
പറഞ്ഞ് തന്നവള്‍..!!
മൂന്നാം സൌഹൃദം :
==============
പിളരുന്തോറും
വളരുമെന്നു കരുതിയ
സൌഹൃദത്തിന്റെ രാഷ്ട്രീയം.
ഇടയ്ക്കെപ്പൊഴാണ്
ഈ മഴവില്‍ ചുവപ്പ്
മാഞ്ഞു തുടങ്ങിയത്.
മറ്റുസൌഹൃദങ്ങള്ക്ക് :
================
നന്ദി..
മൊഴിതെറ്റിയ
വാക്കിന്റെ കടവാവലുകളെ
കൊല്ലാതെ വിട്ടതിനു...!
കൈകൊണ്ട് തൊടാനാവാത്ത
ദൂരത്ത് നിന്നു
കരള്കൊണ്ട് തൊട്ടതിന്..!!!
-----------------------------------
ഇതൊരു കവിത ആണെന്നു ഞാന്‍ പറയില്ല.അനുഭവങ്ങള്‍ വീണുപൊട്ടി മഷിപടര്‍ന്ന ഒരിടം മാത്രം..!! :)
ReplyDeleteThis comment has been removed by the author.
ReplyDelete:)
ReplyDelete:)
:)
.......(oru comment kondu nhaanee varikalil azhukkaakkunnilla)
...nandi...