Sunday, February 20, 2011

ഇരുട്ടില്‍ കട്ടപിടിക്കുന്ന ചിലത്..!

പ്രണയത്തില്‍ പെട്ട്
തൂങ്ങിച്ചത്തവന്റെ മുഴുമിക്കാത്ത
അവസാനത്തെ
നിശ്വാസം കേട്ടിട്ടുണ്ടോ

അല്ലെങ്കില്‍ വെട്ടേറ്റൂ
കൊല്ലപ്പെടുന്നവന്റെ പാതിയില്‍
മുറിഞ്ഞ നിലവിളി

അതുമല്ലെങ്കില്‍
ബലാത്സംഗത്തിനിടയില്‍
പതിനാലു കാരിയുടെ
തൊണ്ടയില്‍ കുടുങ്ങിപ്പോയ
പുറത്തു വരാത്ത ഒരു തേങ്ങല്‍

ഭ്രൂണഹത്യയില്‍
അവസാനിച്ച പെണ്‍കുട്ടിയുടെ
ഇടയ്ക്കെവിടെയോ നിലച്ചു പോയ
ഒരു മിടിപ്പ്

മുഴുവനാവാത്ത ഈ ശബ്ദങ്ങളെല്ലാം
കല്ലിച്ചു നില്‍ക്കുന്നതു കൊണ്ടാവാം
രാത്രിയുടെ നിശ്ശബ്ദത
ഇത്രയ്ക്ക് കറുത്തു പോയത്.

2 comments:

  1. നന്നായി ;കുറച്ചൂടെ നന്നാക്കാം,
    ആശംസകള്‍ ............

    ReplyDelete
  2. ബലാത്സഗം ചെയ്യപ്പെടുന്ന 19 കാരന്റെ നിലവിളി കേട്ടിട്ടുണ്ടോ?

    ReplyDelete