Saturday, June 26, 2010

പ്രണയവേനല്‍ !

ഇലയ്ക്കും മുള്ളിനും
കേടില്ലാതെയാകണം
നമ്മുടെ പ്രണയം
എന്നു ശാഠ്യം പിടിച്ചത്
നീ തന്നെയായിരുന്നു.

പക്ഷേ,
അതിനിടയില്‍ എപ്പോഴാണ്
പ്രീയപ്പെട്ടവളേ,
ഇതളുകള്‍ ഒന്നൊന്നായ് അടര്‍ന്ന്
നമുക്കുള്ളിലെ പൂവുകള്‍
കൊഴിഞ്ഞു വീണത്.

1 comment:

  1. ചിലര്‍ മസാല മാറ്റി
    മസാല ദോശ കഴിക്കും
    ഒരു കടുകു പോലും മാറ്റാതെ
    അതു കഴിക്കുന്നവരുടെ
    പ്രണയത്തിനിതളുകള്‍
    കൊഴിയുകയില്ലൊരിക്കലും

    ReplyDelete